മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

പ്രതീകാത്മക ചിത്രം

ദില്ലി: മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരമുള്ളത്. സൗജന്യ തവണകള്‍ക്ക് പുറമെ എടിഎമ്മില്‍നിന്ന് ഇടപാടുകള്‍ നടത്തിയതും പിഴയ്ക്ക് കാരണമായി. മൂന്നര വര്‍ഷംകൊണ്ടാണ് ബാങ്കുകള്‍ ഇത്രയും തുക ഈടാക്കിയത്.

2012ല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായിരുന്ന എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കി. 2017 ഏപ്രിലില്‍ പിഴ വീണ്ടും തുടങ്ങി. 2017 ഒക്ടോബറില്‍ പിഴ സംഖ്യ കുറച്ചുവെന്നും എഴുതിനല്‍കിയ മറുപടിയില്‍ പറയുന്നു.

ജന്‍-ധന്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടിതില്ല. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതുണ്ട്. മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചുമാണ് സൗജന്യ എടിഎം ഇടപാടുകള്‍ അനുവദിച്ചിരിക്കുന്നു.

DONT MISS
Top