24-ാം തിയതി ഒഴികെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ബാങ്ക് അവധി

തിരുവനന്തപുരം: 24-ാം തിയതി ഒഴികെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഇന്ന് രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സേവന വേതനവ്യവസ്ഥകള്‍, വിരമിച്ചവരുടെ പെന്‍ഷന്‍ എന്നിവ കാലാനുസൃതമായി പുതുക്കുന്നില്ലെന്നാരോപിച്ചാണ് സമരം.

ഒപ്പം 26 ന് ബാങ്കുകളുടെ ലയനങ്ങള്‍ക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അവധി ദിനങ്ങള്‍ അടുപ്പിച്ച് വരുന്നതിനാല്‍ കുറേ ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തും.

നാളെ നാലാം ശനിയും മറ്റെന്നാള്‍ ഞായറാഴ്ചയുമാണ്. 25 ന് ക്രിസ്മസ് പൊതുഅവധി ആയിരിക്കും. ഇതിനിടയില്‍ 24 ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളുടെ തുടര്‍ച്ചയായ അവധി കാരണം എടിഎമ്മുകളുടെ പ്രവര്‍ത്തനം നിശ്ചലമാകാന്‍ സാധ്യതയേറയാണ്.

DONT MISS
Top