തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി ‘എന്റെ ഉമ്മാന്റെ പേര്’; പ്രേക്ഷക പ്രശംസനേടി ടോവിനോയും ഉര്‍വശിയും

ഇന്ന് തിയേറ്ററുകളിലെത്തിയത് ഉമ്മാന്റേയും മകന്റെയും ഒന്നൊന്നര കഥയെന്ന് പ്രേക്ഷകര്‍. മികച്ച അഭിപ്രായമാണ് ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന് ലഭിക്കുന്നത്. തീര്‍ത്തും സംതൃപ്തിയോടെ തന്നെ കണ്ട് ആസ്വദിക്കാന്‍ പാകത്തിനുള്ള ചിത്രം. പേരു സൂചിപ്പിച്ച പോലെ ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. കുറെ ചിരിപ്പിച്ചും കരയിപ്പിച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ മുന്നോട്ട് കൊണ്ടുപോയി.

മലബാര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരിക്കിയിരിക്കുന്നത്. ഈ ദുനിയാവിലെ ഏറ്റവും വിലമതിക്കുന്നതാണ് ഉമ്മാന്റെ സ്‌നേഹം എന്ന് ഹമീദിലൂടെയും ഐശുമ്മയിലൂടെയും കാണാന്‍ സാധിക്കും. ബാപ്പയുടെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് അനാഥനാവുന്ന ഹമീദ് തന്റെ ഉമ്മയെ തേടി ഉള്ള യാത്രയാണ് കഥ. യാത്രകളിലൂടെയാണ് ചിത്രം മുന്നോട്ട് കൊണ്ടു പോകുന്നത്. ഉര്‍വശിയുടെയും ടോവിനോയുടെയും കോമ്പിനേഷന്‍ പൊളിച്ചു.സാധാ ഒരു ഉമ്മയും മകനുമായി ജീവിച്ചു കാണിക്കുകയായിരുന്നു. കുറച് മണ്ടത്തരങ്ങളും, നിഷ്‌കളങ്കതയും മനസ്സില്‍ കുറെ സ്‌നേഹവും ഉള്ള നല്ലൊരു ഉമ്മയായാണ് ഉര്‍വശി ചിത്രത്തില്‍.

ഉര്‍വശിയുടെ ഗംഭീര പ്രകടനമായിരുന്നു സിനിമയില്‍. നല്ലൊരു ഫീല്‍ ഗുഡ് മൂവി തരാന്‍ സംവിധായകന്‍ ജോസ് സെബാസ്റ്റിയനും കഴിഞ്ഞു. ഈ ചിത്രത്തിലൂടെ ജോസ് സെബാസ്റ്റിയന്‍ തെളിയിച്ചത് മലയാള സിനിമാ മേഖലയിലേക്കുള്ള ഓരൊന്നൊന്നര കടന്നു വരവ് തന്നെയാണ്. സിനിമയെ പഠിച്ചു തന്നെയാണ് സിനിമ എടുത്തിരിക്കുന്നത് എന്ന് പറയാം. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ചിത്രത്തെ സ്വീകരിക്കും എന്ന് ഉറപ്പിച്ചു പറയാം. ഒരു മുഴനീള അടാര്‍ എന്റെര്‍റ്റൈനെര്‍ അതാണ് ‘എന്റെ ഉമ്മാന്റെ പേര്’. എടുത്തു പറയാന്‍ പാകത്തിനുള്ള കുറ്റങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ ആയ മാമുക്കോയ, ഹരീഷ് കണാരന്‍, സിദിഖ്, ശാന്തികൃഷ്ണ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു.

DONT MISS
Top