ഫിഫ റാങ്കിംഗ്: ഒന്നാമത് ബെല്‍ജിയം; ഇന്ത്യ 97ല്‍ തന്നെ

2018 അവസാനിക്കാനിരിക്കെ ഫിഫ റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനം ഉറപ്പിച്ച് ബെല്‍ജിയം. ലോകചാമ്പ്യന്മാരായ ഫ്രാന്‍സാണ് രണ്ടാമത്. ലോക റാങ്കിംഗില്‍ മാറ്റമില്ലാതെ ഇന്ത്യ 97-ാം സ്ഥാനം നിലനിര്‍ത്തി. 2022 ലെ ലോകകപ്പിന് വേദിയാകുന്ന ഖത്തര്‍ 93-ാം സ്ഥാനത്തുമാണ്.

ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യ നാലാമതാണ്. ഇംഗ്ലണ്ടും പോര്‍ച്ചുഗലുമാണ് യഥാക്രമം അഞ്ചും ആറും സ്ഥാനത്ത്. മെക്‌സിക്കോ 17-ാം സ്ഥാനത്തുണ്ട്. ഉറുഗ്വായ്, സ്വിറ്റ്‌സര്‍ലാന്റ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുമുണ്ട്.

ലോക റാങ്കിംഗില്‍ ഏഷ്യയില്‍ നിന്നും ഉയര്‍ന്ന റാങ്കില്‍ എത്തിയത് ഇറാനാണ്. 29-ാം സ്ഥാനത്തു നില്‍ക്കുന്ന ഇറാന് ജനുവരിയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കളിക്കളത്തിലിറങ്ങാം. അതേസമയം, പട്ടികയില്‍ 23-ാം സ്ഥാനത്തുള്ള സെനഗലാണ് ആഫ്രിക്കയില്‍ നിന്നുള്ള മികച്ച ടീം.

DONT MISS
Top