ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മണ്ണഞ്ചേരി ഐടിസി കോളനിയില്‍ ബേബി കൃഷ്ണ (31) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രകാശനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്ന് പൊലിസ് അറിയിച്ചു.

ഇന്ന് പുവര്‍ച്ചെ മൂന്ന് മണിയോടെ ഇവരുടെ വീട്ടില്‍ വെച്ച് പ്രകാശന്‍ ഭാര്യയുടെ കഴുത്തിനിട്ട്  വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് പത്തും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പ്രകാശനെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

DONT MISS
Top