“മതഭ്രാന്ത് ഒരു വിഷം പോലെ സമൂഹത്തില്‍ പടരുന്നു, പൊലീസ് ഓഫീസറുടെ ജീവനേക്കാള്‍ വില പശുവിന്”, തുറന്നടിച്ച് നസറുദ്ദീന്‍ ഷാ

ഇന്ത്യയുടെ നിലവിലെ സ്ഥിതിയേക്കുറിച്ച് തുറന്നടിച്ച് നസറുദ്ദീന്‍ ഷാ. മതഭ്രാന്ത് ഒരു വിഷംപോലെ സമൂഹത്തില്‍ പടരുകയാണെന്നും ഈ വിഷത്തെ തിരിച്ച് കുപ്പിയിലാക്കുക എന്നത് ശ്രമകരമാണെന്നും അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

താന്‍ മതപഠനം നേടിയിട്ടുണ്ട്. എന്നാല്‍ തന്റെ ഭാര്യയ്ക്ക് മതപഠനത്തിന് അവസരം ലഭിച്ചിട്ടില്ല. ഒരുസംഘം ആളുകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മുസ്ലിമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല. അവര്‍ക്ക് മതമില്ല എന്നതാണ് അതിന് കാരണം. നേരിനും നേരല്ലാത്തതിനും മതവുമായി ബന്ധമില്ല എന്നാണ് താന്‍ കരുതുന്നതെന്നും ഷാ പറയുന്നു.

“മതഭ്രാന്ത് ഒരു വിഷം പോലെ സമൂഹത്തില്‍ പടരുന്നു. ഒരു ഭൂതത്തേപ്പോലെ സമൂഹത്തെ പിന്തുടരുന്ന ഈ വിഷത്തെ തിരികെ കുപ്പിയിലാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല”, ഷാ പറഞ്ഞു.

ശിക്ഷ ലഭിക്കുമെന്ന പേടിയില്ലാത്തതാണ് നിയമം കയ്യിലെടുക്കാന്‍ ഇന്ന് പലരേയും പ്രേരിപ്പിക്കുന്നത്. രാജ്യത്ത് പൊലീസ് ഓഫീസറുടെ ജീവനേക്കാള്‍ വലുതാണ് പശുവിന്റെ ജീവന്‍. ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

DONT MISS
Top