ശനിയുടെ വലയങ്ങള്‍ അപ്രത്യക്ഷമാകും; ആയുസ് പത്ത് കോടി വര്‍ഷമെന്ന് നാസ

ശനി ഗ്രഹത്തിന്റെ കാന്തിക വലയങ്ങള്‍ വര്‍ഷങ്ങള്‍ക്കപ്പുറം അപ്രത്യക്ഷമാകുമെന്ന് നാസയുടെ പഠനം. വൊയാജര്‍ ഒന്ന്, രണ്ട് ദൗത്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. പത്ത് കോടി വര്‍ഷങ്ങള്‍കൊണ്ട് ശനിയുടെ വലയങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് അനുമാനിക്കുന്നത്.

ശനിയുടെ ഗുരുത്വാകര്‍ഷണം മൂലം ഐസ് കട്ടകളും മറ്റു വസ്തുക്കളും ഗ്രഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും നാസ വ്യക്തമാക്കി. ഇത്തരത്തില്‍ വര്‍ഷങ്ങളോളം തുടരുമ്പോള്‍ വലയം അപ്രത്യക്ഷമാകാന്‍ കാരണമാകും.

ശനിയെ വലയംവെച്ചിരുന്ന ചെറിയ ഐസ് ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് ഗ്രഹത്തിന് ഈ വലയം ഉണ്ടായിട്ടുള്ളതെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. നിലവില്‍ അരമണിക്കൂറിനുള്ളില്‍ ഒരു നീന്തല്‍ക്കുളം നിറയ്ക്കാന്‍ ആവശ്യമായ ഐസ് മഴയാണ് അവിടെ പെയ്തുകൊണ്ടിരിക്കുന്നതെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍ ജെയിംസ് ഒഡോണഗെ പറഞ്ഞു.

നാനൂറ് കോടി വര്‍ഷം പഴക്കമുള്ള ശനിയുടെ വലയങ്ങളുടെ ആയുസ് പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും വലയങ്ങള്‍ ഉണ്ടായത് എന്നാണെന്നതില്‍ ശാസ്ത്രലോകത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായില്ല. 1982 ല്‍ വൊയാജര്‍ രണ്ട് ദൗത്യത്തിലാണ് ശനിയിലെ വലയങ്ങള്‍ തീര്‍ക്കുന്ന മഴയെ കണ്ടെത്തിയിരുന്നത്.

DONT MISS
Top