ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റിന് മെല്‍ബണ്‍ ഒരുങ്ങി; ടീമിനെ സജ്ജമാക്കി ഓസീസ്

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിനായി മെല്‍ബണിലെ ഗ്രൗണ്ട് ഒരുങ്ങിക്കഴിഞ്ഞു. പെര്‍ത്തിലെ വിജയം ആവര്‍ത്തിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് ഇറങ്ങുക. ഇതിനായി 13 അംഗ ടീമിനെ ഓസീസ് പ്രഖ്യാപിച്ചു. ഈ മാസം 26 നാണ് മത്സരം.

മോശമായ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൗണ്ടാണ് മെല്‍ബണ്‍. ഐസിസിയാണ് കഴിഞ്ഞ വര്‍ഷം ഇത് പ്രഖ്യാപിച്ചതും. എന്നാല്‍ ഇക്കുറി പെര്‍ത്തിന് സമാനമായ പിച്ചാണ് ഇവിടെ ഒരുങ്ങുക. ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായ പിച്ചായിരിക്കും ഇതെന്നാണ് സൂചന.

മെല്‍ബണില്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ഓസീസ് 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച എല്ലാവരേയും നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപനം. ഓസിസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് മെല്‍ബണിലും ഫിഞ്ച് തന്നെയാണ്. പകരക്കാരനായി പേസ് ബൗളര്‍ പീറ്റര്‍ സിഡിലും ടീമിലെത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ ഓപ്പണിംഗ് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോളും തുടരുകയാണ്. ഓപ്പണര്‍മാരായ മുരളി വിജയും കെഎല്‍ രാഹുലും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് മാറ്റം ഉണ്ടാവുക.

DONT MISS
Top