2022ല്‍ ഇന്ത്യയില്‍ എട്ട് ശതമാനം സാമ്പത്തിക പുരോഗതി കൊണ്ട് വരും; പുതിയ ഇന്ത്യയുടെ മാറ്റത്തിന്റെ രൂപരേഖയുമായി നീതി ആയോഗ്


ദില്ലി: 2022ല്‍ ഇന്ത്യയെ എട്ട് ശതമാനം സാമ്പത്തിക പുരോഗതിയുള്ള രാജ്യമായി മാറ്റിയെടുക്കാനാവുമെന്ന് നീതി ആയോഗ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി രാജ്യത്തിന്റെ നികുതി വരുമാനം ജിഡിപിയുടെ 22ശതമാനമായി ഉയര്‍ത്തണമെന്നും നീതി ആയോഗ് കണ്ടെത്തി. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനമാകുമ്പോഴേക്കും രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി നീതി ആയോഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വികസന ലക്ഷ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മാറ്റത്തിന്റെ പുതിയ ഇന്ത്യക്കായുള്ള വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പെട്ട നീതി ആയോഗിന്റെ വികസന രേഖ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പുറത്ത് വിട്ടത്. 2022 ആവുമ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിലേക്കെത്തിക്കാനാണ് നീതി ആയോഗിന്റെ ലക്ഷ്യം.

2022ലാണ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ നാല് ലക്ഷം ഡോളര്‍ വലുപ്പമുള്ള രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിനൊപ്പം ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനും നിയന്ത്രണങ്ങള്‍ക്കുമായി പ്രത്യേക സംവിധാനം വേണമെന്നും പദ്ധതി രേഖയില്‍ പറയുന്നു.

DONT MISS
Top