വമ്പന്‍ വിലക്കുറവുമായി ഷവോമി ഫോണുകള്‍

ബംഗളൂരു: സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമിയുടെ എംഐ ഫാന്‍ സെയില്‍. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് ഓഫര്‍.

ഷവോമിയുടെ  Mi LED TV 4C PRO 32 ഇഞ്ച് 2000 രൂപ വിലക്കുറവില്‍ ലഭിക്കും.  49 ഇഞ്ച് Mi LED TV 4A PRO  2000 രൂപ വിലക്കുറവില്‍ ലഭിക്കും. ഇതേ സമയം 43 ഇഞ്ച് Mi LED TV 4A യ്ക്ക് 4000 രൂപ വിലക്കുറവ് ലഭിക്കും. ഷവോമിയുടെ സബ് ബ്രാന്റായ പോക്കോയുടെ എഫ്1 6ജിബി മോഡലിന് 3,000 രൂപയും, എഫ്1 8GB+256GB  മോഡലിന് 5,000 രൂപയും. പോക്കോ എഫ്1 ആര്‍മോഡ് എഡിഷന് 4000 രൂപയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ കാലാവധിയില്‍ റെഡ്മീ വൈ2 3ജിബി മോഡല്‍ 1500 രൂപ വിലക്കുറവില്‍ 8,999 രൂപയ്ക്ക് ലഭിക്കും . ഒപ്പം ഈ ഫോണിന്റെ 4ജിബി മോഡല്‍ 3,000 രൂപ വിലക്കുറവില്‍ 10,999 രൂപയ്ക്ക് ലഭിക്കും. എംഐ എ2 വിന്‍റെ 4ജിബി പതിപ്പിന് 2,500 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം എ2 വിന്‍റെ 6ജിബി പതിപ്പിന് 3,500 രൂപ വിലക്കുറവില്‍ 16,999 രൂപയ്ക്ക് ലഭിക്കും.

ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐകോം വഴി ഫോണുകള്‍ ലഭിക്കും. പേടിഎം വാലറ്റ് വഴി വാങ്ങുന്നവര്‍ക്ക് 3000രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

DONT MISS
Top