“കല്യാണത്തിന് വന്നാല്‍ നക്കുക പോവുക, പീഡിപ്പിച്ചിട്ട് നീ ഇത്ര സന്തോഷിക്കുന്നോ, ലോഡ്ജ് ഇവിടെയില്ല”, ബെസര്‍പ്പിന്റെ ചൊവ അറിയാവുന്ന ‘കിളിനക്കോട് റിപ്പബ്ലിക്കിന്റെ’ യഥാര്‍ഥ സംസ്‌കാരം വിളിച്ചോതി യുവാക്കള്‍

വിവാഹ ചടങ്ങുകള്‍ക്ക് എത്തിയപ്പോള്‍ ഉപദ്രവിച്ച സദാചാര പൊലീസുകാരെ തുറന്നുകാട്ടിയ പെണ്‍കുട്ടികള്‍ക്ക് കിളിനക്കോട്ടെ യുവാക്കളുടെ സംസ്‌കാര സമ്പന്നമായ മറുപടികള്‍. കല്യാണത്തിന് വന്നാല്‍ നക്കുക പോവുക, പീഡിപ്പിച്ചിട്ട് നീ ഇത്ര സന്തോഷിക്കുന്നോ, ലോഡ്ജ് ഇവിടെയില്ല, നിന്നെ ഇക്കിളിയിട്ടാണോ പീഡിപ്പിച്ചത് തുടങ്ങിയ നാടിന്റെ സംസ്‌കാരം തുടിക്കുന്ന വാക്കുകളാണ് ഇവരില്‍ നിന്ന് പുറത്തുവന്നത്.

നിന്നെ പൊരേല് എന്താണ് പഠിപ്പിച്ചത് എന്ന് ചോദിക്കുന്ന സദാചാര പൊലീസുകാര്‍ പൊരേല്‍ പഠിച്ച രീതിയില്‍ത്തന്നെ വീഡിയോയില്‍ സംസാരിക്കുന്നു. പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ കിളിനക്കോട്ടെ സദാചാര രോഗികളുടെ പ്രശ്‌നം മാത്രമാണ് പുറത്തുവന്നതെങ്കില്‍ ഇപ്പോള്‍ സാമൂഹിക ദുരന്തങ്ങളും കിളിനക്കോടുണ്ട് എന്ന് വ്യക്തമാകുന്നു.

സെല്‍ഫിയെടുക്കാനും സഹപാഠികളോട് ഇടപഴകിയതിനുമാണ് ഇത്രയേറെ പ്രശ്ങ്ങള്‍ സദാചാരരോഗികള്‍ വരുത്തിവച്ചത്. കിളിനക്കോട് ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ് എന്ന് തെറ്റിദ്ധരിക്കുമാറ് സ്വാതന്ത്ര്യം എന്നതിന് മറ്റൊരു നിര്‍വചനവും സദാചാര പൊലീസുകാര്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.

ഞങ്ങള്‍ കിളിനക്കോട് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വിവാഹത്തിന് വന്നതാണ്. ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഇത്രയും ദയനീയമായിട്ടുള്ള ഒരു സ്ഥലം ഞങ്ങള്‍ കണ്ടിട്ടില്ല. ഇത്രയും നേരം വെളുക്കാത്ത, സംസ്‌കാര ശൂന്യരായ ആളുകളെ കണ്ടിട്ടില്ല. ചെക്കന്‍മാര്‍ വരേ..ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പക്കാ ദാരിദ്ര്യമാണ്. തീരെ നേരം വെളുക്കാത്ത ഒരുപാട് പേരുണ്ട് ഈ നാട്ടില്‍. കിളിനക്കോട് വഴി വരുന്നവരൊക്കെ എമര്‍ജന്‍സി കയ്യില്‍ കരുതുക. ഇവിടെയൊക്കെ ഒന്ന് വെളിച്ചും വെപ്പിക്കാനുണ്ട്. പരമാവധി ആരും ഈ നാട്ടിലേക്ക് കല്യാണം കഴിച്ച് വരാതിരിക്കുക. ഞങ്ങളുടെ ഫോട്ടോ വെച്ച് വേറെന്തെങ്കിലും വാര്‍ത്ത കിട്ടുകയാണെങ്കില്‍ ഫേക്ക് ആണെന്ന് വിചാരിക്കുക. ഇങ്ങനെയാണ് പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറഞ്ഞത്.

സദാചാര പൊലീസുകാരെ പറഞ്ഞപ്പോള്‍ സഹിക്കാനാകാതെ സ്വന്തം നാടിന്റെ സംസ്‌കാരം വിളിച്ചോതിയ യുവാക്കളുടെ വീഡിയോകള്‍ താഴെ.

DONT MISS
Top