കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടിലെ സദാചാര പൊലീസുകാര്‍; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് മലപ്പുറം കിളിനക്കോട് (വീഡിയോ)


മലപ്പുറത്ത് കിളിനക്കോട് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ഇപ്പോള്‍. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കിളിനക്കോട് എത്തിയ പെണ്‍കുട്ടികളെ ചില സദാചാരപൊലീസുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെയാണ് നടന്ന സംഭവം പുറംലോകം അറിഞ്ഞത്.

ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട കുറച്ചു നാട്ടുകാര്‍ അവരെ വാഹനങ്ങളില്‍ നിന്ന് വലിച്ചിറക്കി നട്ടുച്ചക്ക് നടുറോട്ടിലൂടെ നടത്തിച്ചുവെന്നതാണ് സംഭവം. ഈ സംഭവം പെണ്‍കുട്ടികള്‍ ഒരു വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അങ്ങേയറ്റം രസകരമായിട്ടാണ് ഇവരിത് വിവരിക്കുന്നത്.

ഞങ്ങള്‍ കിളിനക്കോട് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വിവാഹത്തിന് വന്നതാണ്. ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഇത്രയും ദയനീയമായിട്ടുള്ള ഒരു സ്ഥലം ഞങ്ങള്‍ കണ്ടിട്ടില്ല. ഇത്രയും നേരം വെളുക്കാത്ത, സംസ്‌കാര ശൂന്യരായ ആളുകളെ കണ്ടിട്ടില്ല. ചെക്കന്‍മാര്‍ വരേ..ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പക്കാ ദാരിദ്ര്യമാണ്. തീരെ നേരം വെളുക്കാത്ത ഒരുപാട് പേരുണ്ട് ഈ നാട്ടില്‍. കിളിനക്കോട് വഴി വരുന്നവരൊക്കെ എമര്‍ജന്‍സി കയ്യില്‍ കരുതുക. ഇവിടെയൊക്കെ ഒന്ന് വെളിച്ചും വെപ്പിക്കാനുണ്ട്. പരമാവധി ആരും ഈ നാട്ടിലേക്ക് കല്യാണം കഴിച്ച് വരാതിരിക്കുക. ഞങ്ങളുടെ ഫോട്ടോ വെച്ച് വേറെന്തെങ്കിലും വാര്‍ത്ത കിട്ടുകയാണെങ്കില്‍ ഫേക്ക് ആണെന്ന് വിചാരിക്കുക. ഇങ്ങനെയാണ് പെണ്‍കുട്ടികള്‍ വീഡിയോയില്‍ വിവരിക്കുന്നത്.

എന്നാല്‍ ഇവരുടെ വീഡിയോ പുറത്തുവന്നതോടെ പെണ്‍കുട്ടികളെ ചീത്തവിളിച്ചുകൊണ്ടുള്ള വീഡിയോകളുടെ ബഹളമായി. പെണ്‍കുട്ടികളെ ആക്ഷേപിക്കുന്നതായിരുന്നു എല്ലാ വീഡിയോകളും. ചീത്തവിളിയും ഒട്ടും കുറഞ്ഞില്ല. പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറഞ്ഞത് സത്യമാണെന്ന് തോന്നുമാറ് സംസ്‌കാര സമ്പന്നര്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞു.

പെണ്‍കുട്ടികള്‍ പുറത്തുവിട്ട വീഡിയോ താഴെ കാണാം.

DONT MISS
Top