കോഹ്‌ലിക്ക് ധിക്കാരം; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബഹുമാനിക്കാന്‍ അറിയില്ലെന്നും ധിക്കാരപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും വിമര്‍ശിച്ച് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍. പെര്‍ത്ത് ടെസ്റ്റില്‍ വിരാട് കോഹ്‌ലി കളിക്കളത്തില്‍ കാണിച്ചുകൂട്ടിയത് കോമാളിത്തരവും അല്‍പ്പത്തരവുമാണെന്നും മത്സര ശേഷം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിന് ഹസ്തദാനം ചെയ്തപ്പോള്‍ മുഖത്തുപോലും നോക്കിയില്ലായെന്നും മിച്ചല്‍ ജോണ്‍സണ്‍ ആരോപിച്ചു. ഫോക്‌സ് സ്‌പോര്‍ട്‌സില്‍ എഴുതിയ കോളത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു മത്സരം കഴിഞ്ഞാല്‍ കളിക്കാര്‍ തമ്മില്‍ വളരെ ബഹുമാനത്തോടെ മികച്ച മത്സരമായിരുന്നുവെന്നും നന്നായി കളിച്ചു എന്നും പറയുന്നതാണ് കളിക്കളത്തിലെ മാന്യത. എന്നാല്‍ പെര്‍ത്ത് ടെസ്റ്റിന് ശേഷം ടിം പെയിനിന് കോഹ്‌ലി കൈകൊടുത്തപ്പോള്‍ മുഖത്തുപോലും നോക്കാതെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു ഉണ്ടായിട്ടുള്ളതെന്നും മിച്ചല്‍ ജോണ്‍സണ്‍ കുറ്റപ്പെടുത്തി.

സെഞ്ചുറി നേടിയ ശേഷം പുറത്തായി കോഹ്‌ലി കളിക്കളം വിട്ടപ്പോള്‍ കാണികള്‍ ആദരസൂചകമായി എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു. എന്നാല്‍ ഈ ആദരവ് ഏറ്റുവാങ്ങുന്നതായ് അറിയിച്ചുള്ള ബഹുമാനപൂര്‍വ്വമുള്ള യാതൊരു നന്ദി പ്രകടനവും കോഹ്‌ലിയില്‍ നിന്നുമുണ്ടായിട്ടില്ല എന്നതും ദൗര്‍ഭാഗ്യപരമാണെന്ന് മിച്ചല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

DONT MISS
Top