ഉത്പാദനം കൂട്ടി; ബ്രെന്റ് ക്രൂഡ്ഓയില്‍ വില ഇടിഞ്ഞു

രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 57 ഡോളറിലെത്തി. വിപണിയില്‍ എണ്ണ ലഭ്യത കൂടിയതാണ് വില ഇടിയാന്‍ കാരണം. ഒപെക് രാജ്യങ്ങള്‍ എണ്ണവിലയില്‍ കുറവു വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉത്പാദന നിയന്ത്രണം അടുത്ത മാസമെ നടപ്പിലാക്കുകയുള്ളു.

സൗദി അറേബ്യ, റഷ്യ, യുഎഇ രാജ്യങ്ങള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതിനാല്‍  വില മൂന്നിലൊന്നായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഒപെക് യോഗം വിളിച്ചത്. ഉത്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം ബാരല്‍ കുറവു വരുത്താനാണ് ധാരണ. ഇത് ആഗോള ഉത്പാദനത്തിന്റെ ഒരു ശതമാനം വരും.

റഷ്യന്‍ എണ്ണ ഉത്പാദനം ഈ മാസം പ്രതിദിനം 1.14 കോടി ബാരല്‍ എന്ന നിരക്കിലാണ്. യുഎസിന്റെത് 80 ലക്ഷം ബാരലിനു മുകളിലാണ്. ക്രൂഡ് ഓയില്‍ വില ഒക്ടോബറിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 30 ശതമാനത്തിലേറെ താണു. വില ഇനിയും താഴ്‌ന്നേക്കാമെന്നാണ് സൂചന. ഓഹരി സൂചികകളും കുത്തനെ താണു. അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയാനും സാധ്യതയുണ്ട്. സാമ്പത്തിക വളര്‍ച്ച കുറയുകയും ഉത്പാദനം കുറയാതിരിക്കുകയും ചെയ്താല്‍ എണ്ണവില വീണ്ടും ഇടിയും.

DONT MISS
Top