എന്താണ് കണ്‍കറന്റ് ലിസ്റ്റ്? എഎ റഹിമിന് ശോഭാ സുരേന്ദ്രന്റെ ‘മാസ്’ മറുപടി (വീഡിയോ)

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ സിപിഐഎം പ്രതിനിധി എഎ റഹിമും ബിജെപി പ്രതിനിധി ശോഭാ സുരേന്ദ്രനും തമ്മില്‍ വാക്‌പോര്. കണ്‍കറന്റ് ലിസ്റ്റ് എന്താണ് എന്ന ചോദ്യം ഉന്നയിച്ച റഹിമിനോട് പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. എന്നാല്‍ ചോദ്യത്തില്‍ ഉറച്ചുനിന്ന റഹിമിനോട് കൂടുതല്‍ സംസാരിക്കാതെ ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍നിന്ന് ഒഴിവാകുകയും ചെയ്തു. ബിജെപിയുടെ പ്രവര്‍ത്തകര്‍ അത്യാവശ്യം തലയ്ക്കകത്ത് ആള്‍താമസമുള്ളവരാണെന്ന് ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടതും ശ്രദ്ധേയമായി.

DONT MISS
Top