യുവരാജ് സിംഗിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് മുംബൈ ഇന്ത്യന്‍സ്

യുവരാജ് സിങ്

ജയ്പൂര്‍: ഈ വര്‍ഷത്തെ ഐപിഎല്ലിലേക്കുള്ള ആദ്യഘട്ട ലേലംവിളിയില്‍ ആരും സ്വീകരിക്കാതിരുന്ന യുവരാജ് സിംഗിനെ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ച് മുംബൈ ഇന്ത്യന്‍സ്. അടിസ്ഥാന വിലയായ ഒരുകോടി രൂപയ്ക്കാണ് യുവിയെ മുംബൈ സ്വന്തമാക്കിയത്. യുവരാജ് സിംഗിന്റെ ആരാധകര്‍ക്ക് ഇത് സന്തോഷിക്കാന്‍ വകനല്‍കി. ഏറ്റവും ലാഭകരമായ ഡീല്‍ എന്നതാണ് ഇതേക്കുറിച്ച് മുംബൈ ഇന്ത്യന്‍സ് പ്രതികരിച്ചത്.

ജയ്‌ദേവ് ഉനദ്കട്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇത്തവണ അത്ഭുതം സൃഷ്ടിച്ചത്. ഇരുവര്‍ക്കും 8.4 കോടി രൂപ ലഭിച്ചു. ജയ്‌ദേവിനെ രാജസ്ഥാനും വരുണിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണ് ലേലത്തിലെടുത്തത്.

7.2 കോടി രൂപ ലഭിച്ച ഇംഗ്ലണ്ട് താരം സാം കറനും 6.4 കോടി ലഭിച്ച ആഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാമും ശ്രദ്ധാകേന്ദ്രങ്ങളായി. അക്‌സര്‍ പട്ടേല്‍, മോഹിത് ശര്‍മ, ശിവം ദുബെ, കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് എന്നിവര്‍ക്ക് അഞ്ച് കോടി ലഭിച്ചു.

മുഹമ്മദ് ഷമിക്കും പ്രഭ്‌സിമ്രാന്‍ സിംഗിനും 4.8 കോടിയും ഷിംറോണ്‍ ഹെയ്റ്റ്മയര്‍ക്കും നിക്കോളാസ് പുാരാന് 4.2 കോടിയും ലഭിച്ചു.

DONT MISS
Top