ഡിസ്‌പ്ലേയില്‍ത്തന്നെയുള്ള സെല്‍ഫി ക്യാമറയുമായി വാവെയ്; പിന്നില്‍ 48 മെഗാപിക്‌സല്‍ ക്യാമറ

ഡിസ്‌പ്ലേയുടെ ഉള്ളില്‍ത്തന്നെ സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയ പുതിയ മോഡല്‍ വാവെയ് ചൈനയില്‍ അവതരിപ്പിച്ചു. നോവ 4 എന്നാണ് മോഡലിന്റെ പേര്. 48 മെഗാപിക്‌സല്‍ ശേഷിയുള്ള പിന്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു മികവ്.

ഇത്തരത്തില്‍ ഡിസ്‌പ്ലേയില്‍ത്തന്നെ സെല്‍ഫി ക്യാമറയുള്ള ഫോണ്‍ അവതരിപ്പിക്കുമെന്ന് നേരത്തെതന്നെ വാവെയ് അറിയിച്ചിരുന്നു. ടെക് ലോകം ഈ വിസ്മയത്തിനായി കാതോര്‍ക്കവെയാണ് സാംസങ്ങ് ഇതേ പ്രത്യേകതയുമായി ആദ്യമെത്തിയത്. ഇപ്പോള്‍ തൊട്ടുപിന്നാലെ ഡിസ്‌പ്ലേയ്ക്കുള്ളിലെ സെല്‍ഫി ക്യാമറയുമായി എത്താല്‍ വാവെയ്ക്ക് കഴിഞ്ഞു. പഞ്ച് ഹോള്‍ ക്യാമറ എന്നാണ് വാവെയ് ഇതിനെ വിളിക്കുന്നത്.

6.4 ഇഞ്ച് ഡിസ്‌പ്ലേയുമായി വരുന്ന ഫോണിന് കിരിന്‍ 970 പ്രോസസ്സര്‍ കരുത്ത് പകരുന്നു. 8 ജിബി റാമും 256 ജിബി ആന്തരിക സംഭരണ ശേഷിയുമുണ്ട്. പിന്നില്‍ 2,16,48 മെഗാപിക്‌സല്‍ ക്യാമറകളാണുള്ളത്. 3750 എംഎഎച്ച് ബാറ്ററി മികച്ചതാണ്. ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 30,000 രൂപ അടുത്താണ് വില പ്രതീക്ഷിക്കുന്നത്.

DONT MISS
Top