സഹീര്‍ ഖാനെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായി നിയമിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ നിയമിച്ചു. മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് വിവരം പുറത്തുവന്നത്. ടീം ഉടമകളുടെ കൂടെ താരലേലത്തിലും സഹീര്‍ ഖാന്‍ പങ്കെടുക്കും.

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സഹീറിന്റെ തിരിച്ചുവരവ് മുംബൈ ഇന്ത്യന്‍സിന് ഒരു മുതല്‍കൂട്ട് തന്നെയായിക്കും. 30 മത്സരങ്ങളില്‍ നിന്നുമായി 29 വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സിനായി സഹീര്‍ നേടിയത്. 2009, 2010, 2014 എന്നീ മൂന്ന് ഐപിഎല്‍ സീസണിലും സഹീര്‍ മുംബൈ ഇന്ത്യന്‍സിനായി പന്തെറിഞ്ഞിട്ടുണ്ട്.

രോഹിത് ശര്‍മയ്‌ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും, മുംബൈ ടീമിന്റെ ഭാഗമാകാന്‍ വീണ്ടും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

DONT MISS
Top