മലയാളത്തിന് മഹാഭാരതം പോലെയുള്ള മഹത്തായ കഥ സിനിമയാക്കാന്‍ സാധിക്കും: ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

മലയാളം സിനിമാ ഇന്‍ഡസ്ട്രിയെ പുകഴ്ത്തി ബോളിവുഡ് കിംഗ്ഖാന്‍. ദുബായില്‍ വച്ച് ഒരു മലയാളമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രണ്ടാമൂഴം എന്ന ചലച്ചിത്രത്തേക്കുറിച്ച് പ്രതികരിച്ചത്.

“മൂന്ന് വര്‍ഷം മുന്‍പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് ചെയ്യണമെന്ന് ആഗ്രഹമുണ്ടായി. എന്നാല്‍ ആയിരം കോടിമുടക്കി ചിത്രം ചെയ്യാന്‍ തന്നെക്കൊണ്ടാകില്ല. ആയിരം കോടിമുടക്കാന്‍ തയാറുള്ളവരുണ്ടെങ്കില്‍ അത് മറ്റാരേക്കാള്‍ നന്നായി മലയാള സിനിമാ മേഖലയ്ക്ക് ചെയ്യാന്‍ സാധിക്കും”, ഷാരൂഖ് പറഞ്ഞു.

ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി നന്നായി ആസ്വദിക്കുന്നുണ്ട് എന്നുപറഞ്ഞ താരം സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം എന്നും കൂട്ടിച്ചേര്‍ത്തു. ‘സീറോ’ എന്ന ചിത്രത്തില്‍ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച താരം ഷൂട്ടിംഗിനിടയിലെ കഷ്ടപ്പാടുകളേക്കുറിച്ച് വാചാലനാവുകയും ചെയ്തു. തന്റെ റെഡ് ചില്ലീസ് എന്ന കമ്പനിക്കും സീറോ ഒരു വെല്ലുവിളിയായി എന്നും കിംഗ് ഖാന്‍ പറഞ്ഞു.

DONT MISS
Top