കൊച്ചിയില്‍ ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍


കൊച്ചി: കൊച്ചി തൃക്കാക്കരയില്‍ ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി അശ്വതി ബാബുവിനെയും ഡ്രൈവറെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമിന് 2000 രൂപ വില വരുന്ന എംഡിഎംഎ മയക്ക് മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്.

തിരുവനന്തപുരം സ്വദേശിയായ അശ്വതി സീരിയല്‍-മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരുകയാണ്. ഇവരുടെ കൈവശത്ത് നിന്നും 10 ഗ്രാം ലഹരി മരുന്നാണ് കണ്ടെത്തിയത്. തമ്മനം സ്വദേശിയായ ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെക്കൊണ്ട് ബാഗ്ലൂരില്‍ നിന്നാണ് മരുന്നെത്തിച്ചത്. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് വില്‍പനയ്ക്കായാണ് ലഹരി മരുന്നെത്തിച്ചതെന്നാണ് നിഗമനം.

തൃക്കാക്കരയിലെ  ഫ്ളാറ്റില്‍ നിന്നാണ് ഇരുവരെയും ലഹരി മരുന്നുമായി പിടികൂടിയത്.

DONT MISS
Top