പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന് ഓസ്‌ട്രേലിയ; പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷം


സിഡ്‌നി: പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന്
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. അതോടൊപ്പം പൂര്‍വ ജെറുസലേമിനെ തലസ്ഥാനമാക്കണമെന്ന പാലസ്തീന്‍ ആവശ്യവും ഭാവിയില്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമാധാനം പുന:സ്ഥാപിക്കുന്നത് വരെ എംബസി ടെല്‍ അവീവില്‍ തന്നെയായിരിക്കാനാണ് സാധ്യത.

എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണ് മോറിസണ്‍ ഇത്തരമൊരു പ്രസ്താവനയ്‌ക്കൊരുങ്ങിയതെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആരോപിച്ചു. യഹൂദരേയും ക്രിസ്ത്യാനി സമൂഹത്തിന്റെയും വോട്ടുകള്‍ക്ക് വേണ്ടിയാണ് പരാമര്‍ശമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വാദം.

ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്‌നം നിലവിലുള്ളതിനാല്‍ത്തന്നെ ജെറുസലേമിലേക്ക് എംബസി മാറ്റാന്‍ പലരാജ്യങ്ങളും മടിക്കുന്നുണ്ട്. നേരത്തെ ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കണമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് അമേരിക്കയുടെ നിലപാടിനെ പിന്തുണച്ചിരുന്നുള്ളൂ. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ത്തന്നെ ലോകരാജ്യങ്ങള്‍ ഓസ്‌ട്രേലിയയുടെ ഈ തീരുമാനത്തെ പിന്തുണക്കുമോ എന്നത് സംശയമാണ്.

DONT MISS
Top