‘മോദി-അമിത്ഷാ ബന്ധം ധിക്കാരത്തിന്റേത്’, ശിവസേന നേതാവ് ഉദ്ധവ് താക്കറെ

ഉദ്ദവ് താക്കറെ

മുംബൈ: ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ തകര്‍ച്ചയെ വിമര്‍ശിച്ച് ശിവസേനാ നേതാവ്
ഉദ്ധവ് താക്കറെ രംഗത്ത്. മോദിയുടെയും അമിത് ഷായുടെയും ധിക്കാരത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി വിനീതമായാണ് വിജയം സ്വീകരിച്ചത്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എന്നിവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മോദി അംഗീകരിക്കുന്നില്ല. ബിജെപിയുടെ വളര്‍ച്ചയ്ക്ക് എല്‍കെ അദ്വാനിയെ പൊലുള്ളവര്‍ നല്‍കിയ സംഭാവനകള്‍ പോലും മോദി അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന്
ഉദ്ധവ് താക്കറെ പറഞ്ഞു. ഇത്രയും ധിക്കാരം മഹാഭാരതത്തില്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും ഉദ്ധവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചെങ്കിലും തങ്ങള്‍ ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളില്‍ നിന്ന ജനാധിപത്യം ഉയര്‍ത്ത് എഴുന്നേറ്റത് രാഹുല്‍ ഗാന്ധിയുടെ കടന്നു വരവോടെയാണെന്നും
ഉദ്ധവ് താക്കറെ പറഞ്ഞു.

DONT MISS
Top