‘കിക്‌സ്’ ബുക്കിംഗ് ആരംഭിച്ചു; ടെറാനോ പിന്‍വലിക്കാന്‍ തീരുമാനിച്ച് നിസ്സാന്‍

സബ് കോംപാക്റ്റ് എസ്‌യുവിയായ നിസ്സാന്‍ കിക്‌സിന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനോടൊപ്പം ടെറാനോ പിന്‍വലിക്കുകയാണ്കമ്പനി. വില്‍പനയില്‍ ഇടിവ് നേരിടുന്ന നിസ്സാന്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് കിക്‌സിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

നിസാന്റെ ഡൈനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലിയാണ് കിക്‌സും പിന്തുടരുന്നത്. 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകള്‍ കിക്‌സിന് മുതല്‍ക്കൂട്ടാകും. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയ്ക്ക് നിസ്സാന്‍ തയാറാകില്ല.

1.5 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലാണ് വാഹനമെത്തുക. 104 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കും നല്‍കുന്ന പെട്രോള്‍ എഞ്ചിനാണ് കിക്‌സിന്റേത്. ഡീസല്‍ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കുമേകും. പെട്രോളില്‍ അഞ്ചും ഡീസലില്‍ ആറും ഗിയറുകളാണ് മാനുവലില്‍ ഒരുങ്ങുക. ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കുമോ എന്നത് വ്യക്തമല്ല.

10-15 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. റെനോ ക്യാപ്ചറിന് വേണ്ടത്ര വിജയം ഉണ്ടാക്കാന്‍ സാധിക്കാത്ത സ്ഥിതിക്ക് കരുതലോടെയാകും നിസാന്‍ കിക്‌സിനെ അവതരിപ്പിക്കുക. ചെറു എസ്‌യുവികളോടുള്ള ഇന്ത്യന്‍ നിരത്തിന്റെ ഇഷ്ടം മനസിലാക്കിയാണ് നിസാന്റെ പുതിയ നീക്കം.

DONT MISS
Top