ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രെവറും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി

ചെന്നൈ:  തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയായ 13 കാരിയെ തട്ടികൊണ്ടുപോയി ഓട്ടോഡ്രൈവറായ യുവാവും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു ബാക്കി രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

രണ്ടുവര്‍ഷമായി പെണ്‍കുട്ടിയെ സ്ഥിരമായി സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത് പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം തിങ്കളാഴ്ച വൈകുനേരമാണ് തട്ടിക്കൊണ്ടു പോയത്. ബെംഗലൂരുവില്‍ വച്ച് പ്രതിയും നാലു സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

പ്രതിക്കെതിരെ  പോക്‌സോ (POCSO) നിയമപ്രകാരം പൊലീസ് കേസെടുത്തു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പോക്‌സോ. 2012 ലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.

DONT MISS
Top