മദ്രാസ് ക്രിസ്ത്യന്‍ കോളെജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: കോളെജ് മാനേജ്‌മെന്റിന്റെത് ഫ്യൂഡല്‍ മനോഭാവമെന്ന് വിദ്യാര്‍ത്ഥികള്‍

ചെന്നെെ: മദ്രാസ് ക്രിസ്ത്യന്‍  കോളെജ് നിര്‍ബന്ധിത സ്‌പോര്‍ട്ട്‌സ് സെഷനിടെ വിദ്യാര്‍ത്ഥിനി മരിച്ചത് കോളേജ് അധികൃതരുടെ കടുത്ത അനാസ്ഥമൂലം. കോളെജ് മാനേജ്‌മെന്റിന്റെത് ഫ്യൂഡല്‍ മനോഭാവമെന്നും  വിദ്യാര്‍ത്ഥികള്‍ . സ്‌പോര്‍ട്ട്‌സ് നിര്‍ബന്ധിത വിഷയമല്ലെന്നും പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മാത്രമാണെന്നും കോളേജ് അവകാശപ്പെടുന്നു.

ബിരുദം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ രണ്ടുക്രെഡിറ്റുകള്‍ ലഭിക്കാന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കള്‍ക്ക് ഫീല്‍ഡില്‍ കുറഞ്ഞത് 120 മണിക്കൂര്‍ സമയം ചെലവഴിക്കണം. ക്രെഡിറ്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ കോഴ്‌സ് ആവര്‍ത്തിക്കേണ്ടിവരുമെന്നതിനാലും മാനേജ്‌മെന്റിന്റെ ഭീഷണിയെത്തുടര്‍ന്നും വിദ്യാര്‍ത്ഥിക്കള്‍ക്ക് നിര്‍ബന്ധിത സ്‌പോര്‍ട്ട്‌സ് സെഷന്റെ ഭാഗമാകേണ്ടിവരുകയാണെന്ന് കോളെജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മഹിമയുടെ മരണത്തിനു കാരണം കോളെജ് മാനേജ്‌മെന്റിന്റെ അനാസ്ഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. ബാസ്‌കറ്റ് ബോള്‍ പ്രാക്ടീസിനു മുന്‍പ് നടത്തിയ ജോഗ്ഗിങ്ങിനിടയില്‍ മഹിമ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്നാല്‍ മഹിമയെ വിശ്രമിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് കുഴഞ്ഞു വീണ മഹിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഹിമക്ക് മുന്‍പ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മഹിമയുടേത് സ്വഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും മറ്റുവിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശാരീരികാസ്വാസ്ഥ്യം ഉള്ള വിദ്യര്‍ത്ഥികള്‍ക്കും കോളെജ് മാനേജ്‌മെന്റ് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മഹിമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനു മുന്‍പ് വീട്ടുകാര്‍ക്കു കൈമാറിയിരുന്നു. മഹിമയുടേത് സ്വഭാവിക മരണമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതിനേ  തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനു തയ്യാറാകാതിരുന്നതെന്ന് കോളെജ് മാനേജ്‌മെന്റ് പറഞ്ഞു. പിന്നീട് പൊലീസ് ഇടപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം  പോസ്റ്റുമോര്‍ട്ടം ചെയ്തു. വൈകുനേരമായിരുന്നു സംസ്‌കാരം.

DONT MISS
Top