ഫ്രാന്‍സിലെ ക്രിസ്മസ് മാര്‍ക്കറ്റിലെ വെടിവെയ്പ്പ്: പൊലിഞ്ഞത് നാല് ജീവന്‍

പാരീസ്: ഫ്രാന്‍സിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവെയ്പ്പില്‍ നാല് മരണം. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് വെടിവെയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫ്രാന്‍സിലെ സ്ട്രാന്‍സ്‌ബോര്‍ഗിലായിരുന്നു സംഭവം.

ആക്രമിയായ യുവാവിനെ തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചു. സംഭവത്തിന്റെ ഭാഗമായി ഫ്രാന്‍സിലെ ന്യൂഡോള്‍ഫ്, എറ്റ്വെല്‍ പാര്‍ക്ക്, എന്നീ മേഖലകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാത്രിയില്‍ വെടിവെയ്പ്പിന്റെ ശബ്ദം കേട്ടതായി ആളുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ബിഎഫ്എം ടിവി പുറത്ത് വിട്ടിട്ടുണ്ട്.

DONT MISS
Top