ഇനി ബിനാലെക്കാലം; കൊച്ചി മുസിരിസ് ബിനാലെ ഉദ്ഘാടനം ഇന്ന്‌

കൊച്ചി: കലോത്സവ മേളകളും ചലച്ചിത്രോത്സവങ്ങളും കടന്ന് കേരളം ബിനാലെക്കാഴ്ചയില്‍ എത്തിനില്‍ക്കുകയാണ്. സര്‍ഗാത്മകതകളുടെ കൊച്ചി മുസിരിസ് ബിനാലെ ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട്‌കൊച്ചി പരേഡ്ഗ്രൗണ്ടില്‍ വൈകിട്ട് ആറിനാണ് ഉത്ഘാടനം.

Kochi-Muziris Biennale द्वारा इस दिन पोस्ट की गई गुरुवार, 6 दिसंबर 2018

‘അന്യത്വത്തില്‍ നിന്നും അന്യോന്യതയിലേക്ക്’ എന്നാണ് ഇത്തവണത്തെ ബിനാലെയുടെ പ്രമേയം. 18 വേദികളിലായി മുപ്പത്തിയൊന്ന് രാജ്യങ്ങളിലെ 138 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഏറ്റവും കൂടുതല്‍ വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിനാലെയ്ക്ക് സ്വന്തം. ഇന്ന് ഉച്ചയ്ക്ക് 12ന് ആസ്പിന്‍വാള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തതോടുകൂടി ബിനാലെയുടെ പ്രദര്‍ശനങ്ങളാരംഭിച്ചു.

ബിനാലെയുടെ നാലാം പതിപ്പിനാണ് ഇന്ന് തുടക്കാമാവുന്നത്. ക്യുറേറ്ററായ അനിത ദുബൈയാണ് പ്രധാന വേദിയായ ആസ്പിന്‍ വാളില്‍ പതാക ഉയര്‍ത്തിയത്. നാലുമാസത്തോളമാണ് പ്രദര്‍ശനം ഉണ്ടാവുന്നത്. പ്രളയാനന്തര കേരളത്തിന്റെ ആദ്യ ബിനാലെ എന്ന പ്രത്യേകതയോടെ തുടങ്ങുന്ന ബിനാലെയില്‍ പുനര്‍കേരളത്തിനായി ‘ആര്‍ട്ട് റൈസ് ഫോര്‍ കേരള’ എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെയാണ് പ്രദര്‍ശനം.
ആസ്പിന്‍വാള്‍, എറണാകുളം ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ്, കബ്രാള്‍ യാര്‍ഡ്, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ഡേവിഡ് ഹാള്‍, ആനന്ദ് വെയര്‍ ഹൗസ്, എംഎപി പ്രൊജക്ട് സ്‌പേസ്, ടികെഎം വെയര്‍ ഹൗസ് എന്നിവയാണ് പ്രധാന വേദികള്‍.
ഭാരതീയ കലാസാംസ്‌കാരിക പൈതൃകത്തെ ലോകത്തിന് തുറന്നുകാട്ടുകയാണ് ബിനാലെയുടെ ലക്ഷ്യം.

DONT MISS
Top