ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ സീസല്‍ എഞ്ചിന്‍ സ്വീകരിച്ച് നിരത്തില്‍ തിളങ്ങാന്‍ എര്‍ടിഗ

എല്ലാത്തരത്തിലും പുതുമയോടെ എര്‍ടിഗയെ മാരുതി വീണ്ടും അവതരിപ്പിച്ചിട്ട് അധിക ദിവസങ്ങളായിട്ടില്ല. എന്നാല്‍ പഴയ ഡീസല്‍ എഞ്ചിനായിരുന്നു പുതിയ എര്‍ടിഗയ്ക്കും മാരുതി നല്‍കിയത്. ഈ എഞ്ചിനാകട്ടെ പഴയ മലിനീകരണ നിലവാരം മാത്രം പാലിക്കുന്നതുമായിരുന്നു.

ഇപ്പോള്‍ ഭാരത് സ്‌റ്റേജ് 6 എന്ന നിലവാരത്തില്‍ ഡീസല്‍ എഞ്ചിന്‍ എര്‍ടിഗയ്ക്ക് നല്‍കുകയാണ് മാരുതി. നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിനുപകരം 1.5 ലിറ്റര്‍ എഞ്ചിനാണ് പുതുതായി എത്തുക. ഇത് കൂടുതല്‍ കരുത്ത് എര്‍ടിഗയ്ക്ക് നല്‍കും. എന്നാല്‍ മൈലേജില്‍ കുറവ് സംഭവിക്കുകയുമില്ല.

അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്‌റ്റേജ് ആറ് വാഹനങ്ങള്‍ രാജ്യത്ത് നിര്‍ബന്ധമാവുകയാണ്. അതുകൊണ്ടുതന്നെ പുതിയ എര്‍ടിഗയ്ക്ക് പുതിയ എഞ്ചിനാവും നല്‍കുക എന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ പഴയ എഞ്ചിന്‍ തന്നെ തുടരാന്‍ മാരുതി തീരുമാനിച്ചു. ഏപ്രിലിന് മുമ്പാകും പുതിയ 1.5 ലിറ്റര്‍ എഞ്ചിനുകള്‍ എത്തുക.

DONT MISS
Top