കടുത്ത ദാരിദ്ര്യം: കുഞ്ഞിനെ വിറ്റ് പണം വാങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

മുംബൈ: ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി കുഞ്ഞിനെ വിറ്റ് പണം കണ്ടെത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. മുംബൈ സ്വദേശിനിയായ അഖില യൂസഫ് ഷെയ്ഖ് എന്ന യുവതിയാണ് പൊലീസ് പിടിയിലായത്. ഇവരോടൊപ്പം മറ്റ് ആറ് യുവതികളേയും പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞുങ്ങളെ വില്‍ക്കാന്‍ സഹായിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടവരെ പിടികൂടിയപ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. 1.2 ലക്ഷം രൂപയ്ക്കാണ് അഖില തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. വെറും ആറ് ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.

ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ലഭിക്കുന്ന പണം മുഴുവന്‍ മദ്യപാനത്തിനായി ചെലവഴിക്കുകയാണെന്ന് അഖില പൊലീസിനോട് വ്യക്തമാക്കി. വീട്ടുവേല ചെയ്ത് കുടുബം പുലര്‍ത്തുകയായിരുന്നു ഇവര്‍. മറ്റ് രണ്ട് മക്കള്‍കൂടി ഇവര്‍ക്കുണ്ട്. ഇവരുടെ വിശപ്പടക്കാനാകാതെ അഖില താന്‍ പ്രസവിച്ച് അധികം ദിവസങ്ങളാകാത്ത കുഞ്ഞിനെ കുട്ടികളില്ലാത്ത തെലങ്കാന സ്വദേശികളായ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

DONT MISS
Top