സാമൂഹിക പ്രവര്‍ത്തകനായ പ്രവാസി മലയാളി യുഎഇയില്‍ ജീവനൊടുക്കി

ദുബായ്:  സാമൂഹികപ്രവര്‍ത്തകനായ  പ്രവാസി മലയാളി യുഎഇ യില്‍ ജീവനൊടുക്കി. സന്ദീപ് വെള്ളാളൂര്‍ (35) ആണു മരിച്ചത്. റാസ് അല്‍ ഖൈമ എമിറേറ്റിലെ സര്‍വ്വേയറായിരുന്നു സന്ദീപ് ഇദ്ദേഹം നടത്തിയിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനി വന്‍ നഷ്ടത്തിലായതിനെ തുടര്‍ന്നാണ് സന്ദീപ് ആത്മഹത്യ ചെയ്തത്.

ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടെടുത്തത്. മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വോഷണമാരംഭിച്ചു.

റാസല്‍ഖൈമയിലും മറ്റു നിരവധി സാമൂഹിക പ്രവര്‍ത്തന സംഘടനയിലെയും സജീവപ്രവര്‍ത്തകനായിരുന്നു സന്ദീപ്. ഫ്രണ്ട്‌സ് ക്രിക്കറ്റ് അസോസിയേഷനില്‍ സംഘടനാ പദവിയും വഹിച്ചിരുന്നു.

DONT MISS
Top