‘മിന്ത്ര’ സിഇഒ അനന്ത് നാരായണ്‍ രാജിവച്ചു

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്‌സൈറ്റായ ‘മിന്ത്ര’ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനന്ത് നാരായണ്‍ രാജിവച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സിക്യൂട്ടീവ് അമര്‍ നഗരാം പകരം സ്ഥാനമേല്‍ക്കും.

മിന്ത്ര  ഹ്യൂമണ്‍ റിസോഴ്‌സ് തലവന്‍ മന്‍പ്രീത്, ചീഫ് റെവന്യൂ ഓഫീസര്‍ മിഥുന്‍ സുന്ദര്‍ എന്നിവരും രാജിവെച്ചിരുന്നു. മിന്ത്ര, ജബോങ്ങ് തുടങ്ങി ഫ്ളിപ്പ് കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഷോപ്പിങ്ങ് സൈറ്റുകളില്‍ നിന്നും 200 ഓളം ജീവനക്കാരാണ് അടുത്തിടെ രാജി വച്ചത്.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് നവംബറില്‍ ഫ്‌ളിപ്പ്കാര്‍ട്ട് തലവന്‍ ബിന്നി ബന്‍സാല്‍ രാജി വച്ചിരുന്നു.

DONT MISS
Top