സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ . സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയാണ് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ പൊലീസിന് നേരെ വ്യാപക കല്ലേറ് ഉണ്ടായി. തുടര്‍ന്ന് പൊലീസ് പലതവണ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സംഭവത്തില്‍ ഒരു വനിതാ പ്രവര്‍ത്തകയ്ക്കും പൊലീസ് ഉദ്യോഗസ്ഥയ്ക്കും പരുക്കേറ്റു. പൊലീസ് നടപടിക്കെതിരെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കണ്ണൂരില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഇന്ന് എഎന്‍ രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നത്.

DONT MISS
Top