അഡ്‌ലെയ്ഡില്‍ ഇന്ത്യക്കു മേല്‍കൈ


അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍കൈ. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യക്ക് 166 റണ്‍സിന്റെ ലീഡുണ്ട്.

15 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് മുരളി വിജയിയും കെ എല്‍ രാഹുലും മികച്ച തുടക്കം നല്‍കി. രാഹുല്‍ 44 റണ്‍സും വിജയ് 18 റണ്‍സും നേടി. നാലാം വിക്കറ്റില്‍ പുജാരയും കോഹ് ലിയും എത്തിയതോടെ ഇന്ത്യ ലീഡിലെത്തി. 34 റണ്‍സ് നേടി കോഹ് ലി പുറത്തായി.

72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. ചേത്വേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയാണ് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ രക്ഷിച്ചത്. ഇന്ത്യക്കുവേണ്ടി ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്നും ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

DONT MISS
Top