ഛത്തീസ്ഗഡിലെ എക്‌സിറ്റ് പോളുകള്‍ പരസ്പരവിരുദ്ധം; ആര്‍ക്കും മുന്‍തൂക്കമില്ല


ഛത്തീസ്ഗഡിലെ എക്‌സിറ്റ് പോളുകള്‍ തികച്ചും പരസ്പര വിരുദ്ധം. അതുകൊണ്ടുതന്നെ ആര്‍ക്കാണ് മുന്‍തൂക്കമെന്നോ സാധ്യത എന്നോ വിലയിരുത്താന്‍ സാധിക്കാത്തവണ്ണം പുറത്തുവന്നിരിക്കുന്ന പ്രവചന ഫലങ്ങള്‍ ഒരു പാര്‍ട്ടിക്കും പ്രതീക്ഷ നല്‍കുന്നില്ല.

ടൈംസ് നൗ-സിഎന്‍എസ്‌ക് സര്‍വേ പ്രകാരം ബിജെപിക്ക് 46 സീറ്റും കോണ്‍ഗ്രസിന് 35 സീറ്റുകളുമാണ് ലഭിക്കുക. ജെസിസി-ബിഎസ്പി സഖ്യത്തിന് ഏഴ് സീറ്റുകളും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളും ലഭിക്കും.

ഇന്ത്യ ടുഡേ-ആക്‌സില്‍ പോള്‍ പ്രകാരം ബിജെപിക്ക് വെറും 21 മുതല്‍ 31 സീറ്റുകള്‍ വരെ മാത്രമാണ് ലഭിക്കുക. കോണ്‍ഗ്രസ് 55 മുതല്‍ 65 സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ 4 മുതല്‍ 8 സീറ്റുകള്‍ വരെ നേടും.

ന്യൂസ് എക്‌സ്-നെറ്റാ എക്‌സിറ്റ് പോളില്‍ ബിജെപി നേരിയ ഭൂരിപക്ഷം നേടുന്നു. ബിജെപി 43 സീറ്റും കോണ്‍ഗ്രസ് 40 സീറ്റും മറ്റുള്ളവര്‍ 7 സീറ്റും നേടുമെന്ന് ഈ പ്രവചനം പറയുന്നു.

റിപ്പബ്ലിക്-സി വോട്ടര്‍ പോളില്‍ ബിജെപി വീണ്ടും പിന്നിലാകുന്നു. ബിജെപി 39 സീറ്റും കോണ്‍ഗ്രസ് 46 സീറ്റും മറ്റുള്ളവര്‍ 5 സീറ്റുമാണ് നേടുക. റിപ്പബ്ലിക് തന്നെ ജന്‍ കി ബാത് സഖ്യത്തില്‍ നടത്തിയ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസാണ് പിന്നിലാകുന്നത്. ബിജെപി 48 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് 43 സീറ്റുകള്‍ വരെ നേടുന്നു. ജെസിസിയും ബിഎസ്പിയും ചേര്‍ന്ന് 6 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ ഒരേയൊരു സീറ്റ് മാത്രമേ നേടൂ എന്നും ഇവര്‍ പ്രവചിക്കുന്നു.

DONT MISS
Top