ജാഗ്രത പാലിക്കുക, മോദിയുടെ ഇന്ത്യയില്‍ ഇലട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് നിഗൂഢ ശക്തിയുണ്ട്; ഇവിഎം ക്രമക്കേടുകളെ ട്രോളി രാഹുല്‍ ഗാന്ധി

ദില്ലി: മധ്യപ്രദേശില്‍ ഇലട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇവിഎം ക്രമക്കേടുകളെ ട്രോളി രാഹുല്‍ ഗാന്ധി. ജാഗ്രത പാലിക്കുക. മോദിയുടെ ഇന്ത്യയില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് നിഗൂഢ  ശക്തിയുണ്ടെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വോട്ടെടുപ്പ് കഴിഞ്ഞുവെങ്കിലും വോട്ടിംഗ് മെഷീനുകളുടെ മേല്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ഒരു കണ്ണ് ഉണ്ടാകണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ അസാധാരണമായാണ് പെരുമാറിയത്. ഇവിഎമ്മുകള്‍ ബസില്‍ കടത്തുകയും അത് രണ്ട് ദിവസത്തേക്ക് കാണാതാവുകയും ചെയ്തു. ഇവിഎമ്മുകളുമായി ബിജെപി നേതാവിന്റെ ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിനാല്‍ മോദിയുടെ ഇന്ത്യയില്‍ ഇവിഎമ്മുകള്‍ക്ക് നിഗൂഢമായി ശക്തിയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മധ്യപ്രദേശില്‍ ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് വ്യാപക രീതിയിലുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന് 48 മണിക്കൂറിനു ശേഷമാണ് ഖുറായി പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിപ്പു കേന്ദ്രങ്ങളിലേക്ക് എത്തിയത്. കൂടാതെ ഇലട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂര്‍ സിസിടിവി പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിരുന്നു.

DONT MISS
Top