എക്‌സിറ്റ് പോളുകള്‍ പുറത്ത്, കോണ്‍ഗ്രസ്-ബിജെപി ഒപ്പത്തിനൊപ്പം

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പൊതുവെ ബിജെപിക്കും കോണ്‍ഗ്രസിനും പൂര്‍ണമായ ആശ്വാസം പകരുന്ന ഫലമല്ല പുറത്തുവന്നിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പം മത്സരിക്കുമ്പോള്‍ ഛത്തീസ്ഗഡില്‍ ബിജെപി ഭരണം നിലനിര്‍ത്തും എന്നും പ്രവചനങ്ങള്‍ പറയുന്നു.

തെലങ്കാനയുടെയും മിസ്സോറാമിന്റെയും ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മധ്യപ്രദേശില്‍ ബിജെപി 102 മുതല്‍ 120 സീറ്റുകള്‍ വരെയും കോണ്‍ഗ്രസ് 104 മുതല്‍ 122 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ ടുഡേ ആക്‌സിസ് സര്‍വേകള്‍ പറയുന്നു.

രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ നടക്കുന്നത്. ഛത്തീസ്ഗഡില്‍ ബിജെപി ഭരണം പിടിക്കുമെങ്കിലും കോണ്‍ഗ്രസ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാകുമെന്നാണ് ആദ്യ വിലയിരുത്തലുകള്‍.

DONT MISS
Top