തെലങ്കാന തെരഞ്ഞെടുപ്പ്; കൂടുതല്‍ ഭൂരിപക്ഷത്തോടെ ടിആര്‍എസ് അധികാരത്തില്‍ വരുമെന്ന് ചന്ദ്രശേഖര്‍ റാവു


ഹൈദരാബാദ്: തെലങ്കാനയില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) അധികാരത്തില്‍ വരുമെന്ന് റ്റിഎസ്ആര്‍ പ്രസിഡന്റ് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇപ്പോള്‍ വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് നല്ല അഭിപ്രായമാണ്. വോട്ടു രേഖപ്പെടുത്തിയതിന് ശേഷം സ്വന്തം ഗ്രാമമായ ചിന്താമടക്കയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ടിആര്‍എസ്  ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ടിഡിപി, സിപിഐ, തെലുങ്കാന ജനസമിതി (ടിജെഎസ്) എന്നിവരാണ് റ്റിആര്‍എസിന്റെ മറ്റ് എതിരാളികള്‍.

അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് അതിനൊടൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ടിആര്‍എസ് സര്‍ക്കാര്‍ നിയമസഭ പിരിച്ചു വിട്ടതിന്റെ ഭാഗമായിട്ടാണ് തെലങ്കാനയില്‍ ഇപ്പോള്‍  തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 ന് വോട്ടെണ്ണല്‍ ആരംഭിക്കും.

DONT MISS
Top