പതിനേഴ്കാരിയോട് അപമര്യാദയായി പെരുമാറി; ബോളിവുഡ് ഗായകന്‍ മികാ സിംഗ് അറസ്റ്റില്‍

ദുബായി: പ്രശസ്ത ബോളിവുഡ് ഗായകന്‍ മിക സിംഗ് ദുബായിയില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അറസ്റ്റ്. പതിനേഴുകാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് മിക സിംഗിനെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അസ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മികയെ ദുബായിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംഗീത പരിപാടിയുമായി ദുബായിയിലെത്തിയതായിരുന്നു മികാ സിംഗ്.

DONT MISS
Top