പാക്കിസ്ഥാന്‍ പ്രസില്‍ ഇന്ത്യയുടെ വ്യാജ വിസാ സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അച്ചടിപ്രസില്‍ നടന്ന റെയ്ഡില്‍ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വിസാ സ്റ്റാമ്പുകളും മറ്റു രേഖകളും പൊലീസ് പിടിച്ചെടുത്തു. പെഷാവാറിലെ യൂസഫ്‌സായ് അച്ചടി പ്രസിലായിരുന്നു പരിശോധന.

വിസാ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. തീവ്രവാദ സംഘടനയായ ‘തെഹരീകെ താലിബാന്‍ പാക്കിസ്ഥാന്റെ’ ലഘു ലേഖകളും പൊലീസ് കണ്ടെടുത്തു.

പ്രസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച വിവരത്തെതുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് വ്യാജ സ്റ്റാമ്പുകളും രേഖകളും പിടിച്ചെടുത്തത്. പ്രസിന് തീവ്രവാദ സംഘടനയായ തെഹരീകെ താലിബാന്‍ പാക്കിസ്ഥാനുമായി ബന്ധമുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പെഷാവാര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നൂര്‍ ഖാന്‍ പറഞ്ഞു.

DONT MISS
Top