ആജീവനാന്ത വിലക്ക്; ശ്രീശാന്ത് നല്‍കിയ ഹര്‍ജി ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രിം കോടതി

ദില്ലി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിന് എതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ ഹര്‍ജി ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രിം കോടതി. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ്. ഇപ്പോള്‍ തന്നെ ശ്രീശാന്തിന് 35 വയസ്സായെന്നും പ്രാദേശിക ക്ലബ് ക്രിക്കറ്റില്‍ പോലും പങ്കെടുക്കാന്‍ ആകുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

DONT MISS
Top