‘ബിജെപി രഥയാത്ര തടയാന്‍ ആര്‍ക്കും കഴിയില്ല’; മമത ബാനര്‍ജിക്ക് മറുപടിയുമായി അമിത് ഷാ


ദില്ലി: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് ബംഗാളില്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിക്ക് മറുപടിയുമായി അമിത് ഷാ രംഗത്ത്. ഞങ്ങള്‍ രഥയാത്ര നടത്തും ആര്‍ക്കും ഞങ്ങളെ തടയാനാകില്ലെന്ന് അമിത് ഷാ മാധ്യമങ്ങളൊട് പറഞ്ഞു. വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ച രഥയാത്ര
പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് അനുമതി നിഷേധിച്ചത്.

രഥയാത്ര നടത്തുന്നതിന് നല്‍കിയ അപേക്ഷയില്‍ ജില്ലാഭരണകൂടം പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നല്‍കിയ ഹര്‍ജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. രഥയാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രഥയാത്ര കോടതി വിലക്കിയത്. വര്‍ഗ്ഗീയ കലാപമുണ്ടായാല്‍ ആര് ഉത്തരവാദിത്വമേറ്റെടുക്കുമെന്ന ചോദ്യത്തിന് അതെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് ബിജെപി നല്‍കിയ മറുപടി.

ബിജെപിക്ക് സ്വാധീനമില്ലാത്ത ബംഗാളിലെ 42 മണ്ഡലങ്ങളിലൂടെയാണ് രഥയാത്ര കടന്നുപോകുന്നത്. അടുത്ത വര്‍ഷം ബംഗാളിലെ 40 മണ്ഡലങ്ങളില്‍ 20 സീറ്റുകളില്‍ വിജയം ഉറപ്പിക്കണമെന്ന് അമിത് ഷാ അനുയായികളൊട് ആവശ്യപ്പെട്ടു. നിലവില്‍ ബിജെപിക്ക് ബംഗാളില്‍ രണ്ട് ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്.

ബിര്‍ഭൂം ജില്ലയിലെ തരാപ്പിത്ത് ക്ഷേത്രത്തില്‍ നിന്നും കക്ക്ദീപില്‍ നിന്നും ബിജെപിയുടെ മറ്റ് രണ്ട് റാലികള്‍ നടക്കും. രണ്ട് റാലിയും കല്‍ക്കത്തയിലെത്തിയ ശേഷം പ്രധാന മന്ത്രി നരേന്ദ്രമോദി അണികളെ അഭിസംബോധന ചെയ്തു സംസാരിക്കും.

DONT MISS
Top