വീടിനുള്ളില്‍ സ്‌ഫോടനം; തൃശ്ശൂരില്‍ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു


തൃശൂര്‍ : തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വീടിനുള്ളില്‍ അഗ്നിബാധയേറ്റ് രണ്ട് കുട്ടികള്‍ മരിച്ചു. രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ കിടന്നുറുങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പറയുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടക്കുന്ന ദുരന്തം ഉണ്ടായത്.

ഉറങ്ങി കിടന്നിരുന്ന കുട്ടികളെ പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളി പടരുകയായിരുന്നു. മുറിക്കുള്ളില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ കട്ടിലില്‍ വെന്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്
വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റോസ് (47), ഭാര്യ ബിന്ദു(35)   മൂത്ത മകള്‍
സെലസ്ഫിയ(12) എന്നിവര്‍ക്കാണ്  പരുക്കേറ്റത്. ഇവരെ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായാണ് സൂചന. അപകട കാരണം വ്യക്തമായി അറിവായിട്ടില്ല. വീടിനുള്ളില്‍ മരിച്ച രണ്ട് കുട്ടികളും രക്ഷപ്പെട്ട ബിന്ദുവും മൂത്ത മകനുമാണ് ഉണ്ടായിരുന്നത്. ഡാന്‍ഡേഴ്‌സ് വീടിന് പുറത്ത് കാറ് കഴുകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിനുള്ളില്‍ തീപടര്‍ന്ന ഉടനെ ബിന്ദുവിന്റെ മുടിയിലേക്ക് തീപടരുകയായിരുന്നു. ഉടനെ അവര്‍ വീടിന് പുറത്തേക്ക് ഓടി. സംഭവമറിഞ്ഞ് വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് വീട്ടിലെ തീ അണച്ചത്.

DONT MISS
Top