അന്റോണിയോ ജര്‍മന്‍ ഗോകുലം വിട്ടു

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ സൂപ്പര്‍താരം അന്റോണിയോ ജര്‍മന്‍ നിലവിലെ ക്ലബ്ബായ ഗോകുലം എഫ്‌സിയിലെ കളി മതിയാക്കി നാട്ടിലേക്ക് മടങ്ങി. സ്വയം തൃപ്തി കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് മടങ്ങുന്നത് എന്ന് ജര്‍മന്‍ കുറിച്ചു.

മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ ജീവിതം അവസാനിപ്പിക്കുകയാണ്. എനിക്ക് തൃപ്തിയാകുന്നില്ല എന്റെ കളി. ഞാന്‍ സന്തോഷവാനല്ലായിരുന്നു. ക്ലബ്ബിനേക്കുറിച്ച് മോശം പറയാനാവില്ല. ഒരു ഫുട്‌ബോളര്‍ എവിടെ നില്‍ക്കുന്നോ അവിടെ സന്തോഷം കണ്ടെത്തണം. മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ അത് ആവശ്യമാണ്. അതിന് സാധിക്കാത്തതിനാല്‍ ക്ലബ് വിടുന്നു. ആരാധകര്‍ക്ക് നന്ദി, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു. ജര്‍മന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നേരത്തെ ജര്‍മന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈയവസരത്തിലാണ് അദ്ദേഹം ഗോകുലത്തില്‍ എത്തിയത്. ഇനി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് അദ്ദേഹത്തെ പരിഗണിക്കുമോ എന്നും പറയാനാവില്ല. ജനുവരിയില്‍ പുതിയ താരങ്ങള്‍ എത്തുമെന്ന് ഡേവിഡ് ജെയിംസ് സൂചന നല്‍കിയിട്ടുണ്ട്.

DONT MISS
Top