മുന്‍ ദേശീയ നീന്തല്‍ ചാമ്പ്യന്‍ അരുണ്‍ കുമാര്‍ ഷാ അന്തരിച്ചു

ഏഴ് തവണ നീന്തലില്‍ ദേശീയ ചാമ്പ്യനായ അരുണ്‍ കുമാര്‍ ഷാ അന്തരിച്ചു. 1967 ല്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായ ആദ്യ നീന്തല്‍ ചാമ്പ്യന്‍ ആയിരുന്നു ഷാ. 1958 ല്‍ ബംഗാള്‍ ടീമിന്റെ അംഗമായി മെയ്ഡന്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പും നേടി. ബംഗാള്‍ അമ്വച്വര്‍ സ്വിമ്മിംഗ് അസോസിയേഷനന്‍ ഉദ്യോഗസ്ഥനാണ് മരണം സ്ഥിരീകരിച്ചത്.

1959, 1962, 1964, 1965-67 എന്നീ വര്‍ഷങ്ങളില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ നേടി റെക്കോഡുകള്‍ പലതവണ തിരുത്തി.  മരണത്തില്‍ ബംഗാള്‍ അമ്വച്വര്‍ സ്വിമ്മിംഗ് അസോസിയേഷന്‍ പ്രസിഡന്റ് രാമാനുജ്,  സ്വിമ്മിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഇഒ വിരേന്ദ്ര നാനാവതി എന്നിവര്‍ അനുശോചനം അറിയിച്ചു.

DONT MISS
Top