രാജസ്ഥാനും തെലുങ്കാനയും നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ബിജെപിയും കോണ്‍ഗ്രസും

ദില്ലി: രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കും തെലുങ്കാനയിലേക്ക് 119 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. നാലരക്കോടി വോട്ടര്‍മാരുള്ള രാജസ്ഥാനില്‍ 2274സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 830 സ്വതന്ത്രരും 189 സ്ത്രീകളുമുണ്ട്. രാവിലെ എട്ട് മുതല്‍ അഞ്ച് വരെയാണ് രാജസ്ഥാനില്‍ പോളിംഗ് നടക്കുന്നത്.

കോണ്‍ഗ്രസും ബിജെപിയും തുല്ല്യ പ്രതീക്ഷയോടെയാണ് തെഞ്ഞെടുപ്പിനെ കാണുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെയുള്ള ജനവിരുദ്ധ വികാരവും കര്‍ഷക സമരവും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ രാമക്ഷേത്രം മുന്‍നിര്‍ത്തിയുള്ള പ്രചരണവും അഗസ്റ്റ്യ വെസ്റ്റ്‌ലാന്റ് കേസിലെ ഇടനിലക്കാരനെ ഇന്നലെ പിടികൂടിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമിത് ഷാ എന്നിവരുടെ ശക്തമായ പ്രചരണം ബിജെപിക്ക് സാധ്യതകള്‍ നിലനിര്‍ത്തുന്നു.

അതേ സമയം 119 സീറ്റുകളിലേക്ക് 1821 സ്ഥാനാര്‍ത്ഥികള്‍ നാളെ തെലുങ്കാനയിലും ജനവിധി തേടും. രണ്ടരക്കോടി വോട്ടര്‍മാരുള്ള തെലുങ്കാനയില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ടിആര്‍എസും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചരണത്തിന് നേതൃത്വം നല്‍കി. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പിനാണ് തെലുങ്കാന നാളെ സാക്ഷ്യം വഹിക്കുന്നത്. 2014 ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് നൂറിലധിക് സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ എതിരാളിയായ ചന്ദ്രബാബുവുമായി കൈകോര്‍ത്തതെന്ന് അനുമാനിക്കാം.

DONT MISS
Top