കേരളത്തിന് 3048.39 കോടി രൂപ സഹായധനമായി നല്‍കാന്‍ കേന്ദ്രം

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിഗിന്റെ അദ്ധ്യക്ഷത്തില്‍ ചേര്‍ന്ന യോഗത്തിലാണ്
കേരളത്തിന് സഹായധനമായി 3048.39 കോടി രൂപ സഹായധനമായി നല്‍കാന്‍ കേന്ദ്രം സഹായധനമായി 3048.39 കോടി രൂപ സഹായധനമായി നല്‍കാന്‍ കേന്ദ്രം തീരുമാനമായത്. കേരളത്തിന് പുറമെ നാഗലാന്റ്, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ക്കും 131.16 കോടി, 539.52 കോടി വീതവും അനുവദിച്ചിട്ടുണ്ട്.

പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 2500 കോടിരൂപ നല്‍കണമെന്നായിരുന്നു ശുപാര്‍ശ. കേരളത്തിന് സഹായം ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചിരുന്നു.

ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെ സൂചിക പ്രകാരം കേരള പുനര്‍നിര്‍മ്മാണത്തിന് 31000 കോടി രൂപ ആവശ്യമാണ്. എസ്ഡിആര്‍എഫിലേക്ക്
(സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) നേരത്തെ നല്‍കിയ 562.42 കോടി രൂപ ദുരിതാശ്വാസത്തിന് ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

DONT MISS
Top