മഞ്ജുവാര്യര്‍ക്ക് പരുക്ക്; സംഭവം ചിത്രീകരണത്തിനിടയില്‍

ഹരിപ്പാട്:  ചിത്രീകരണത്തിനിടയില്‍ നടി മഞ്ജു വാര്യര്‍ക്ക് പരുക്കേറ്റു. നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക്  ആന്റ ജില്‍ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പരുക്ക് പറ്റിയത്. പരുക്ക് ഗുരുതരമല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. ശേഷം മഞ്ജുവിനെ ആശുപത്രിയിലെത്തിച്ച് ആവശ്യമുള്ള ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി അഭിനയരംഗത്തെ പ്രമുഖരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിപ്പാടാണ്  ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുന്നത്.

DONT MISS
Top