പക്ഷി പ്രണയവുമായി മൃഗ ഡോക്ടര്‍; കൂട്ടിനായി 29 രാജ്യങ്ങളിലെ തത്തകളും

കല്‍ബുര്‍ഗി: ലോകത്തെ 29 രാജ്യങ്ങളിലെ തത്തകളുമായൊരു മൃഗ ഡോക്ടര്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയും മൃഗ ഡോക്ടറുമായ വിശ്വനാഥ് ഹെഗയുടെ കൈവശമാണ് വിവിധ രാജ്യങ്ങളില്‍ നിന്നുമായെത്തിച്ച 29 ഓളം തത്തകളുള്ളത്. സ്വന്തം വീട്ടില്‍ തന്നെയാണ് ഇവയെ ഹെഗ പാര്‍പ്പിച്ചിരിക്കുന്നതും.

ന്യൂസിലാന്റില്‍ നിന്നും കൊണ്ടുവന്ന ലൗ ബേഡ്‌സില്‍ തുടങ്ങിയതാണ് പക്ഷി പ്രണയം. പിന്നീട് നിരവധി രാജ്യങ്ങളില്‍ നിന്നും ഏറെ പ്രയാസപ്പെട്ട് തത്തകളെ കൊണ്ടുവന്നു. ഇപ്പോള്‍ 29 രാജ്യങ്ങളില്‍ നിന്നുമുള്ള തത്തകള്‍ തന്റെ പക്കലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

പക്ഷി വളര്‍ത്തല്‍ ഒരു ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിയതായിരുന്നു ഡോക്ടര്‍. വീട്ടിലെ ഒരംഗം എന്നപോലെയാണ് തത്തകളെ പരിപാലിക്കുന്നത്. ബ്രസീലില്‍ നിന്നും വരുത്തിയ ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇത് ദിവസേന നാല് തവണ നല്‍കുന്നതോടെ എല്ലാ രാജ്യക്കാരായ തത്തകളും ഒരുപോലെ ഹാപ്പിയാകും. കൂടാതെ എല്ലാവര്‍ക്കും ഓരോ പേരും ഉണ്ട്. പേരുവിളിച്ചാല്‍ തല്‍ക്ഷണം പ്രതികരണവും ലഭിക്കും.

DONT MISS
Top