ഒരു ഭക്തന്‍ ചെയ്യുന്ന കാര്യങ്ങളല്ല ചെയ്തത്; കെ സുരേന്ദ്രന് ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം

കൊച്ചി: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ചെയ്യുന്ന കാര്യങ്ങളല്ല  ചെയതെന്ന് സുരേന്ദ്രനെ വിമര്‍ശിച്ച് കോടതി പറഞ്ഞു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ കോടതി നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

അതേസമയം സുരേന്ദ്രന് ജാമ്യം നല്‍കുന്ന കാര്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തെന്നും ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ല ശബരിമലയില്‍ സുരേന്ദ്രന്‍ ചെയ്തതെന്നും സുപ്രിം കോടതി വിധിയെ മാനിച്ചില്ലെന്നും സുരേന്ദ്രന് എതിരെയുള്ള ശബരിമല അക്രമ കേസുകള്‍ നിലനില്‍ക്കും എന്നും സര്‍ക്കാരിന് വേണ്ടി ഹാജരായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

DONT MISS
Top