ഇന്നും തുടരുന്ന ഇസ്രായേല്‍ അക്രമണം; നവംബറില്‍ മാത്രം കൊല്ലപ്പെട്ടത് 24 പലസ്തീന്‍കാര്‍

മാസങ്ങളായി തുടരുന്ന ഇസ്രായേലി ആക്രമണ പരമ്പരയില്‍ നവംബറില്‍ മാത്രം കൊല്ലപ്പെട്ടത് 24 പലസ്തീന്‍കാര്‍. ഗാസ മുനമ്പില്‍ ഇസ്രയേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ മാത്രമായി 21 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 232 പര്‍ക്ക് പരിക്കേറ്റതായും അറിയിച്ചു.

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് ഗ്രാമത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏഴ് പേരാണ് മരിച്ചത്. മൂന്ന് ദിവസം തുടര്‍ച്ചയായി ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 പേരും മരിച്ചെന്ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയേറ്റും കണ്ണീര്‍വാതക പ്രയോഗത്തിലും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

DONT MISS
Top